Thursday, July 28, 2011

USA v/s CHINA



ശീതയുദ്ധം എന്ന പേരില്‍ സോവിയറ്റ്‌ യൂണിയനും അമേരിക്കയുമായി ഉണ്ടായിരുന്ന ബലാബലം ഇന്ന് മാറിമറിഞ്ഞു ചൈനയും അമേരിക്കയും തമ്മില്‍ നടന്നുകൊണ്ടിരിക്കുകയാനെന്നാണ്  അന്താരാഷ്‌ട്ര നയതന്ത്ര നിരീക്ഷകരുടെ അഭിപ്രായം. ഡോളറും യുവാനും തമ്മിലെ വടംവലികള്‍ മാത്രമല്ല അതിനു അടിസ്ഥാനം എന്ന് അറിയുമ്പോള്‍ ആണ് കാര്യത്തിന്റെ ഗൌരവം നമുക്ക് മനസ്സിലാവുക. ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഒരുകാലത്ത് ആധിപത്യമുരപ്പിച്ചിരുന്ന അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് ഇന്ന് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. പ്രകൃതി വിഭാവങ്ങലാല്‍ അധിസംബന്നമായ  ആ രാഷ്ട്രങ്ങളെ കടക്കെണിയില്‍ വീഴ്ത്തി തങ്ങളുടെ കീഴില്‍ നിറുത്തിയിരുന്ന അമേരിക്കന്‍ തന്ത്രത്തിന് അതെ നാണയത്തില്‍ തിരിച്ചടി കൊടുത്തുകൊണ്ടാണ് ഇന്ന് ചൈന കളത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരിക്കല്‍ വാങ്ങിയ കടം കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് കൂടുതല്‍ കടം അനുവദിച്ചു അയാളെ കുപ്പിയില്‍ ഇറക്കുന്ന നമ്മുടെ പുത്തന്‍ തലമുറ ബാങ്കുകളുടെ രീതി പിന്തുടരുന്ന അമേരിക്കക്കുള്ള ചൈനയുടെ മറുപടി കടം കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് കൂടുതല്‍ സബ്സീടി കൊടുത്തുകൊണ്ടാണ്. ആഫ്രിക്കയിലെ ദാര്ഫര്‍ പോലുള്ള സ്ഥലങ്ങളില്‍ നേരിട്ട് ഇരുകൂട്ടരും കളത്തില്‍ ഇറങ്ങിക്കൊണ്ടാണ് കളി. എണ്ണയാണ് ദാര്ഫരിലെ പ്രശ്നമെങ്കില്‍ ഘനികളാണ് ആഫ്രിക്കയിലെ മറ്റിടങ്ങളിലെ പ്രശ്നം.


എന്തായാലും ഒരു കേന്ദ്രീകൃത ലോകക്രമത്തെ ഭയത്തോടെ നോക്കിക്കാണാന്‍ തയ്യാറെടുത്ത നമുക്ക് ആശ്വാസത്തിന് വകയുണ്ടെന്നു തോന്നിയാലും ഇതില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു വസ്തുത നമ്മുടെ അയല്നാടും ശക്തനും വാക്കിനു വ്യവസ്തയില്ലാതവനുമായ ചൈനക്ക് ലോകക്രമത്തില്‍ ഉണ്ടാവുന്ന ഇതൊരു മുന്നേറ്റവും അവര്‍ക്ക് നമ്മുടെ അതിര്‍ത്തികള്‍ കൂടുതല്‍ അകത്തേക്ക് മാന്താനുള്ള തന്റേടം കൊടുക്കും എന്നതാണ് അത്. അത് തടയാന്‍ നമുക്ക്, അമേരിക്ക എന്ന് കടലാസ്സില്‍ എഴുതിക്കാണിച്ചാല്‍ ഉടന്‍ ചുവപ്പ് കണ്ട കാളയെപ്പോലെ കലി തുള്ളുന്ന മാര്‍ക്സിസ്റ്റുകാരെ ദൂതുമായി അയക്കാന്‍ പറ്റുമോ ആവോ!!!


-ഡിസൂസ

2 comments:

  1. ellaavarum parayunnathu koode parayaan eluppamaanu. ivideyaanu THE MIRROR MAGAZINE-inte praadhaanyam. ellaavarum paraamarshikkaatha, ennaal valare important aaya international diplomacy-yile adiyozhukkukaleppoleyulla subjects discourse cheyyunna THE MIRROR-inu abhivaadyangal!

    ReplyDelete
  2. Ellaa maadhyamangalum lokathe raashtreeyamaayi nireekshichu gossippukal pracharippikkumbol saadhaaranakkaare baadhikkunna saamoohya kaazhappaadilkoodi lokathe nokkikkaanukayum shakthamaayi abhipraayam parayukayum cheyyunna THE MIRROR-inu dheerghaayussu undaavatte.

    ReplyDelete